തിരുവനന്തപുരം: മോഡറേഷൻ തിരിമറിയിൽ കേരള സർവകലാശാല ആസ്ഥാനത്തെ കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. പരീക്ഷ സെക്ഷനിലെ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മോഡറേഷൻ തിരിമറി ; കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ് - kerala university moderation issue
സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച തിരിമറിക്ക് കാരണമായെന്ന് കണ്ടെത്തല്‍
മോഡറേഷൻ
രഹസ്യ സ്വഭാവമുള്ള പരീക്ഷ സെക്ഷനിൽ യൂസർ ഐഡിയും പാസ്‌വേഡും കുത്തഴിഞ്ഞ രീതിയിൽ കൈര്യം ചെയ്യുന്നതായി നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻ പരീക്ഷ കൺട്രോളർ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയെങ്കിലും പരീക്ഷ സെക്ഷൻ ഇത് അവഗണിച്ചു. കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടറോ, പരീക്ഷ വിഭാഗമോ ഇക്കാര്യം റിപ്പോർട്ട് ചെയ്യാത്തത് ഗുരുതര വീഴ്‌ചയായാണ് കണക്കാക്കുന്നത്.