കേരളം

kerala

ETV Bharat / state

പ്രവാസികളുടെ മടക്കയാത്രക്കുള്ള രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു - പ്രവാസികളുടെ മടക്കയാത്ര

പ്രവാസികൾ www.norkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

NORKA  registration of expatriate return  രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു  പ്രവാസികളുടെ മടക്കയാത്ര
പ്രവാസികളുടെ മടക്കയാത്രക്കുള്ള രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

By

Published : Apr 26, 2020, 8:12 PM IST

തിരുവനന്തപുരം:കൊവിഡ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.norkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ക്വാറൻ്റൈയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിങ് മുൻഗണനയ്‌ക്കോ മറ്റോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റൈയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

ABOUT THE AUTHOR

...view details