കേരളം

kerala

ETV Bharat / state

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്രാ പാസ് ആവശ്യമില്ല: മുഖ്യമന്ത്രി - യാത്രാ പാസ്

ഇവർ പുറപ്പെടുമ്പോൾ തന്നെ കൊവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്‍റൈന്‍ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ പ്രവർത്തനങ്ങൾ നടത്തുന്നത് വാർഡുതല സമിതികളാണ്

inter states travail  No pass  ഇതര സംസ്ഥാനം  യാത്രാ പാസ് ആവശ്യമില്ല  മുഖ്യമന്ത്രി  യാത്രാ പാസ്  മുഖ്യമന്ത്രി പിണറായി വിജയന്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്രാ പാസ് ആവശ്യമില്ല: മുഖ്യമന്ത്രി

By

Published : Jul 1, 2020, 8:44 PM IST

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് യാത്രാ പാസ് ഇനി മുതല്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഇവർ പുറപ്പെടുമ്പോൾ തന്നെ കൊവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്‍റൈന്‍ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ പ്രവർത്തനങ്ങൾ നടത്തുന്നത് വാർഡുതല സമിതികളാണ്. ഇവർക്ക് വിവരം ലഭിക്കുന്നതിനായാണ് രജിസ്‌ട്രേഷന്‍ നിർബന്ധമായും തുടരുന്നത്. രണ്ടാം ഘട്ട അൺലോക്ക് നടപടികളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് ഒഴിവാക്കി കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details