തിരുവനന്തപുരം : മന്ത്രി എ.സി മൊയ്തീന്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും നിരീക്ഷണത്തില്‍ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മൊയ്തീന്‍ നിരീക്ഷണത്തിൽ പോകണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി എ.സി മൊയ്തീന്‍ നിരീക്ഷണത്തിൽ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി - AC moideen quarantine
യുഡിഎഫ് ജനപ്രതിനിധികള്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് ക്വാറന്‍റൈനിൽ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നെത്തിയ പ്രവാസികളെ താമസിപ്പിച്ചിരുന്ന ഗുരുവായൂരിലെ ക്വാറന്‍റൈൻ കേന്ദ്രം മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെയുള്ള രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയെ നിരീക്ഷണത്തിലാക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തിയത്. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ഖാദറിനെ ക്വാറന്‍റൈനിൽ ആക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മന്ത്രി എ.സി മൊയ്തീന്‍ ദൂരെ നിന്ന് കൈവീശിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ജനപ്രതിനിധികള്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് ക്വാറന്‍റൈനിൽ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.