തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം സർവകക്ഷി യോഗത്തിൽ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്ത് വേണം തീരുമാനം എടുക്കാനെന്നും സമ്പൂർണ ലോക്ക് ഡൗണിന് പകരം ശനിയും ഞായറും ഏർപ്പെടുത്തിയതു പോലെ വാരാന്ത്യ നിയന്ത്രണങ്ങൾ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാവർത്തിച്ച് രമേശ് ചെന്നിത്തല - കേരളത്തിൽ ലോക്ക് ഡൗൺ
വോട്ടെണ്ണൽ ദിനത്തിൽ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങൾ മതിയെന്നും ചെന്നിത്തല
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാവർത്തിച്ച് രമേശ് ചെന്നിത്തല
വോട്ടെണ്ണൽ ദിനത്തിൽ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങൾ മതി. മുൻ കാലങ്ങളിലെ പോലെ വേണ്ട. കടകളുടെ പ്രവർത്തന സമയം ഒമ്പത് മണി വരെ വേണമെന്നാണ് അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് വിജയ പ്രതീക്ഷയാണുള്ളതെന്നും യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.