കേരളം

kerala

ETV Bharat / state

വോട്ടര്‍ പട്ടികയില്‍ പേരില്ല, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് വോട്ട്‌ ചെയ്യാനായില്ല - state election officer

തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാർഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുണ്ടായിരുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് വോട്ട്‌ ചെയ്യാനായില്ല  ടിക്കാറാം മീണക്ക്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര  voter list state election officer  state election officer  voter list
വോട്ടര്‍ പട്ടികയില്‍ പേരില്ല, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് വോട്ട്‌ ചെയ്യാനായില്ല

By

Published : Dec 8, 2020, 2:22 PM IST

തിരുവനന്തപുരം: വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായില്ല. തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാർഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പുതിയ പട്ടികയിലും പേര് ഉൾപ്പെട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കാറാം മീണ വോട്ടു ചെയ്തിരുന്നു.

ABOUT THE AUTHOR

...view details