തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ സർക്കാർ നടത്തിയ സ്ഥിരപ്പെടുത്തലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയിൽ വീഴ്‌ചയില്ല. 10 വർഷം മുതൽ 20 വർഷം വരെ കാലാവധിയുള്ളവർക്ക് മാനുഷികപരിഗണന കണക്കിലെടുത്താണ് സ്ഥിര നിയമനം നൽകിയത്. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം നടത്തുന്നത്. ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു എന്ന പ്രതീതിയാണ് സൃഷ്‌ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വീഴ്‌ചയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
റദ്ദായ സീറ്റിൽ ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്ഥിരപ്പെടുത്തലിൽ വീഴ്‌ചയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
റദ്ദായ സീറ്റിൽ ഒന്നും ചെയ്യാനാകില്ലെന്നും ബോധപൂർവ്വം സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമം അനുവദിച്ചു തരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പുതിയ സ്ഥിരപ്പെടുത്തൽ നിര്‍ത്തിവച്ചത് സർക്കാരിനെതിരായ പ്രചരണം തടയാനാണെന്നും പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്‍റെ കാലത്ത് എത്ര പേരെ നിയമിച്ചുവെന്നത് സംബന്ധിച്ച കണക്ക് പിന്നീട് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
Last Updated : Feb 17, 2021, 8:52 PM IST