കേരളം

kerala

ETV Bharat / state

നിയമസഭ ടിവി ഉദ്‌ഘാടനം ചിങ്ങം ഒന്നിന്

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ചാനലുകളിൽ ആഴ്‌ചയിൽ അരമണിക്കൂർ ടൈം സ്ലോട്ട് വാടകയ്‌ക്കെടുത്ത് നിയമസഭ ടിവി തയ്യറാക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യും.

നിയമസഭ ടിവിയുടെ ഉദ്‌ഘാടനം ചിങ്ങം ഒന്നിന്  നിയമസഭ ടിവി  തിരുവനന്തപുരം  niyamasabha_tv_launching  kerala news
നിയമസഭ ടിവിയുടെ ഉദ്‌ഘാടനം ചിങ്ങം ഒന്നിന്

By

Published : Aug 14, 2020, 1:21 PM IST

തിരുവനന്തപുരം: നിയമസഭ ടിവി ചിങ്ങം ഒന്ന്‌ മുതല്‍ പ്രവർത്തനം ആരംഭിക്കും. ആഗസ്റ്റ് 17ന് ഉച്ചക്ക് 12 മണിക്ക്‌ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ചാനലുകളിൽ ആഴ്‌ചയിൽ അരമണിക്കൂർ ടൈം സ്ലോട്ട് വാടകയ്‌ക്കെടുത്ത് നിയമസഭ ടിവി തയ്യറാക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യും. കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സഭയും സമൂഹവും, ഒരു ബില്ലിൻ്റെ രൂപികരണത്തിലെ വിവിധ ഘട്ടങ്ങൾ പറയുന്ന കേരള ഡയലോഗ്, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയ സെൻട്രൽ ഹാൾ, നിയമസഭ മണ്ഡലങ്ങളെക്കുറിച്ചുള്ള നാട്ടുവഴി എന്നി പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുക. സഭ ടിവിയുടെ ഭാഗമായി ഒടിടി പ്ലാറ്റ്‌ഫോമും തയ്യറാക്കുന്നുണ്ട്. സഭ ടിവിയുടെ പരിപാടികൾക്ക് പുറമെ പ്രദർശനാനുമതി ലഭിക്കാത്ത മികച്ച സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തും. ആധുനിക ജനാധിപത്യത്തിൻ്റെ വളർച്ചയുടെ രീതികളാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. നിയമസഭയുടെ ഡിജിറ്റലൈസേഷൻ നടപടികൾ അവസാന ഘട്ടത്തിലാണെന്നും സ്‌പീക്കര്‍ കൂട്ടിചേര്‍ത്തു.

ABOUT THE AUTHOR

...view details