കേരളം

kerala

ETV Bharat / state

രാഷ്ട്രീയം നോക്കാതെ കേരളത്തെ സഹായിച്ചിട്ടുണ്ട്; നിർമ്മലാ സീതാരാമൻ - NIRMALA SEETHARAMN

വോട്ടർമാരെ നേരിട്ട് കാണുന്നത് ഉൾപ്പടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കുമ്മനം രാജശേഖരൻ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കമുള്ള ഔദ്യോഗിക പരിപാടികൾ ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിയെ തന്നെ രംഗത്തിറക്കി മണ്ഡലം കൺവെൻഷനോടെ പ്രചാരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക്  കടന്നത് .

ബിജെപി പാർലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ

By

Published : Mar 27, 2019, 1:13 AM IST

Updated : Mar 27, 2019, 3:09 AM IST

പാർലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

വോട്ടർമാരെ നേരിട്ട് കാണുന്നത് ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കുമ്മനം രാജശേഖരൻ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കമുള്ള ഔദ്യോഗിക പരിപാടികൾ ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിയെ തന്നെ രംഗത്തിറക്കി മണ്ഡലം കൺവെൻഷനോടെ പ്രചാരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

രാഷ്ട്രീയം നോക്കാതെ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് നിർമ്മലാ സീതാരാമൻ

ഒരുകാലത്തും രാഷ്ട്രീയം നോക്കാതെ മോദി സർക്കാർ കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു നിർമ്മലാസീതാരാമൻ പറഞ്ഞു. ഓഖി, പുറ്റിങ്ങൽ ദുരന്തങ്ങൾ ഇതിന് ഉദാഹരണമാണ്. ഏറെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരത്ത് കൂടുതൽ കേന്ദ്ര നേതാക്കളെ ഇറക്കിയുള്ള പ്രചാരണ തന്ത്രമാണ് ബിജെപി ആവിഷ്കരിക്കുന്നത്. വരും ദിവസങ്ങളിൽ കുമ്മനത്തിനു വേണ്ടി വോട്ട് തേടി കൂടുതൽ ദേശീയ നേതാക്കൾ തലസ്ഥാനത്തെത്തും.

Last Updated : Mar 27, 2019, 3:09 AM IST

ABOUT THE AUTHOR

...view details