തിരുവനന്തപുരം: വധശിക്ഷയിൽ ഇളവ് പ്രതീക്ഷിച്ച് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ചു. ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്കായി രൂപീകരിച്ച നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിൻ്റെ ഭാരവാഹികൾക്കൊപ്പമാണ് നിമിഷയുടെ മാതാവും മകളും എത്തിയത്.
നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു
മോചനത്തിന് വേണ്ട സഹായം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു
കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ദയാധനം കൈമാറി നിമിഷയുടെ മോചനം സാധ്യമാക്കാനാണ് ശ്രമം. ഇതിനുള്ള യാത്രാനുമതി നൽകുമെന്ന് കേന്ദ്ര സർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്. ദയാധനം സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ആക്ഷൻ കൗൺസിൽ.