തിരുവനന്തപുരം:നെയ്യാറ്റിന്‍കര പുഴനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്കും കൊടിമരവും നശിപ്പിച്ചതായി പരാതി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. പുഴനാട് നീരാളി കോണത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിബിന്‍റെ വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന രണ്ട് ബൈക്കുകളാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. പുഴനാട്ടില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ കൊടിമരങ്ങളും സ്‌തൂപങ്ങളും അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവിയായ ചന്ദ്രികയുടെ കടയും തകര്‍ത്ത നിലയില്‍ കണ്ടെത്തി.
നെയ്യാറ്റികരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്കും കൊടിമരവും നശിപ്പിച്ച നിലയില്‍ - congress worker
ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു
നെയ്യാറ്റികരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്കും കൊടിമരവും നശിപ്പിച്ച നിലയില്‍
സംഭവത്തിന് പിന്നില്‍ സിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.
Last Updated : Dec 26, 2020, 1:11 PM IST