കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ വൈദ്യുതി ബന്ധം നിലച്ചിട്ട് ദിവസങ്ങൾ - നെയ്യാറ്റിൻകര നഗരസഭ

വൈദ്യുതി ചാർജ് അടയ്ക്കുന്നതിൽ നഗരസഭ അധികൃതർ വരുത്തിയ വീഴ്ചയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കാരണം.

നെയ്യാറ്റിൻകര

By

Published : Jul 11, 2019, 8:35 AM IST

Updated : Jul 11, 2019, 9:11 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലെ അക്ഷയ കോംപ്ലക്സിലെ വൈദ്യുതി ബന്ധം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. വൈദ്യുത ചാർജ് അടയ്ക്കാത്തതിനെ തുടർന്നാണ് ശൗചാലയത്തിലേക്കും, കോംപ്ലക്സിന്‍റെ നടവഴികളിലേക്കുമുള്ള പ്രധാന മീറ്ററുകളിലെ വൈദ്യുത ബന്ധം അധികൃതർ വിച്‌ഛേദിച്ചത്.

അക്ഷയ കോംപ്ലക്സിലെ വൈദ്യുതി ബന്ധം നിലച്ചിട്ട് ദിവസങ്ങൾ

പൊതു ശൗചാലയത്തിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടുകൂടി പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവിടെയെത്തുന്നവർ. ഇതോടെ കോംപ്ലക്സിലെ പല കടകളും അടച്ചിട്ട അവസ്ഥയാണ്. വൈദ്യുതി ചാർജ് അടയ്ക്കുന്നതിൽ നഗരസഭ അധികൃതർ വരുത്തിയ വീഴ്ചയാണ് ഈ ദുരിതത്തിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വൈദ്യുത ചാർജ് അടച്ച് പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടിക്ക് ഒരുങ്ങുകയാണ് നെയ്യാറ്റിൻകരയിലെ വ്യാപാരി സമൂഹം.

Last Updated : Jul 11, 2019, 9:11 AM IST

ABOUT THE AUTHOR

...view details