കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര ജോലി തട്ടിപ്പ് കേസ്; പഞ്ചായത്തംഗം കസ്റ്റഡിയിൽ - job fraud case

നെയ്യാറ്റിൻകര മുള്ളുവിള സ്വദേശി അരുണിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

നെയ്യാറ്റിൻകര ജോലി തട്ടിപ്പ് കേസ്  ജോലി തട്ടിപ്പ് കേസ്  Neyyattinkara job fraud case; Panchayat member in custody  Neyyattinkara job fraud case  job fraud case  Panchayat member in custody
നെയ്യാറ്റിൻകര

By

Published : Apr 16, 2021, 7:19 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ജോലി തട്ടിപ്പ് കേസിൽ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട് വാർഡംഗം രതീഷിനെയാണ് നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകര മുള്ളുവിള സ്വദേശി അരുണിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2019ൽ സരിത എസ്. നായർ ഉൾപ്പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുൺ, ഓലത്താന്നി സ്വദേശി അരുൺ നായർ എന്നിവർക്ക് ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കെടിഡിസിയിലും ബിവറേജസിലും ആയിരുന്നു ഇവർക്ക് ജോലി വാഗ്ദാനം നൽകിയത്. കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. പ്രതി ഇപ്പോൾ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലാണ്.

ABOUT THE AUTHOR

...view details