കേരളം

kerala

ETV Bharat / state

നെയ്യാറ്റിന്‍കരയില്‍ പുലി; കെണിവെക്കാനൊരുങ്ങി ഫോറസ്റ്റ് വകുപ്പ് - neyyattinkara

നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് പ്രദേശത്ത് പുലിക്കുള കെണി ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു

നെയ്യാറ്റിന്‍കരയില്‍ പുലി; കെണിവെക്കാനൊരുങ്ങി ഫോറസ്റ്റ് വകുപ്പ്

By

Published : Jul 13, 2019, 8:14 AM IST

Updated : Jul 13, 2019, 10:10 AM IST

തിരുവനന്തപുരം:നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ പുലിയെ കണ്ടു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫോറസ്റ്റ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലെ കവളാകുളം വാർഡിലെ കൊടങ്ങാവിള, പറമ്പുവിള പ്രദേശങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്തെ നിരവധി ആടുകളെ ഇവകൊന്ന് തിന്നുകയും, വളർത്തു നായ്ക്കളെ ആക്രമിക്കുകയും ചെയ്തതായും നാട്ടുകാർ പറയുന്നു. പറമ്പുവിള സ്വദേശികളായ ഷിബും റസിലയനുമാണ് പുലിയെ ആദ്യം കണ്ടത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാൽ പ്രദേശവാസികളായ രവി, സുനിൽ, രാജു എന്നിവരുടെ ആടുകളെ കൊന്നു തിന്നുകയും പരിസരത്തെ നായ്ക്കളെ ആക്രമിക്കപ്പെട്ട നിലയില്‍ കാണപ്പെടുകയും ചെയ്തതോടെ പുലിയിറങ്ങിയ വിവരം നാട്ടില്‍ പരന്നു.

നെയ്യാറ്റിന്‍കരയില്‍ പുലി; കെണിവെക്കാനൊരുങ്ങി ഫോറസ്റ്റ് വകുപ്പ്

പുലിയുടെ ആക്രമണത്തിനിരയായ പറമ്പുവിളയിൽ രോഹിണിയിൽ മോഹനനെ വീട്ടിലെ നായയെയും അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പരിസരത്തെ വീട്ടുകാരെല്ലാം വളര്‍ത്തുമൃഗങ്ങളെ വീടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനെതുടർന്നാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിഞ്ഞത്. തുടർന്ന് ഇന്നലെ 12 മണിയോടുകൂടി ആർ എഫ് എഫ് ഓ ജഗദീഷിന്‍റെ നേതൃത്വത്തിൽ എത്തിയ വനപാലകർ നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രദേശം ജനവാസകേന്ദ്രം ആണെങ്കിലും. വനത്തോട് ചേർന്നുകിടക്കുന്ന നെയ്യാറിന്‍റെ സാന്നിധ്യം പ്രദേശത്തെ തെരുവ് നായ്ക്കളിൽ അടുത്തിടെ ഉണ്ടായ എണ്ണത്തിലെ കുറവുകൾ ഇവയൊക്കെ പുലിയുടെ സാന്നിധ്യം തള്ളിക്കളയാനാവാത്ത സാഹചര്യമാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടെന്നും വനപാലകർ പറഞ്ഞു. എന്നിരുന്നാലും നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് പ്രദേശത്ത് പുലിക്കുള കെണി ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Last Updated : Jul 13, 2019, 10:10 AM IST

ABOUT THE AUTHOR

...view details