1. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില്‍ ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം. രാവിലെ പത്തിന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം
2. യുഎസിനെയും ലോകത്തെയും നടുക്കിയ 9/11 വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന് ഇന്ന് 19 വർഷം. 2996 പേർക്കാണ് ആക്രമണത്തില്‍ ജീവൻ നഷ്‌ടമായത്.
9/11 വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം 3. ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
4. കേരള കോൺഗ്രസ് ചിഹ്‌ന തർക്കത്തില്‍ പി.ജെ ജോസഫിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
5. സംസ്ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടും.
6. സ്വർണക്കടത്ത് കേസില്‍ പ്രതി ചേർത്ത അഞ്ച് പേരെ എൻഐഎ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.
7. യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലൻ ഷുഹൈബും താഹ ഫസലും ഇന്ന് ജയില്‍ മോചിതരാകും.
8. ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴില്‍ 21-ാം നൂറ്റാണ്ടിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും.
9. സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയില്‍ സാക്ഷിയായി ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു ഇന്ന് ഹാജരാകും.
10.ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തു. രാജ്യത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ദക്ഷിണാഫ്രിക്കൻ സർക്കാർ ഏറ്റെടുത്തു.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്