കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - hot news

ഇന്നത്തെ പ്രധാന വാർത്തകൾ

News today  today  hot news  latest news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Sep 23, 2020, 7:00 AM IST

  • പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിരുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനായി മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.
    പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിരുമായി കൂടിക്കാഴ്ച നടത്തും
  • കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ജോലിയ്ക്ക് എത്തണം. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്‍റൈൻ എഴ് ആയി ചുരുക്കി. ഹോട്ടലുകളിലും റെസ്റ്റോറുന്‍റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
    കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
  • സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം രാവിലെ 10ന് തുടങ്ങും
    സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം രാവിലെ 10ന് തുടങ്ങും
  • മന്ത്രി കെടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്ന് മുന്നിൽ യുവമോർച്ചയുടെ 24 മണിക്കൂർ രാപ്പകൽ സമരം.
    യുവമോർച്ചയുടെ 24 മണിക്കൂർ രാപ്പകൽ സമരം
  • ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
    ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം
  • പാർലമെന്‍റിന്‍റെ 2020 മൺസൂൺ സെഷൻ ഇന്ന് അവസാനിക്കും.
    പാർലമെന്‍റിന്‍റെ 2020 മൺസൂൺ സെഷൻ ഇന്ന് അവസാനിക്കും
  • കാർഷിക പരിഷ്കരണ ബിൽ; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചർച്ച ചെയ്യും
    കാർഷിക പരിഷ്കരണ ബിൽ
  • കാർഷിക ബില്ലുകൾക്കെതിരെ കേരള കോൺഗ്രസ് എം ധർണ. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലാണ് ധർണ.
    കാർഷിക ബില്ലുകൾക്കെതിരെ കേരള കോൺഗ്രസ് എം ധർണ
  • ഡൽഹി സർക്കാരിന്‍റെ നോട്ടീസിനെതിരെ ഫേസ്ബുക്ക് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഡൽഹി സർക്കാര്‍ ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം.
    ഡൽഹി സർക്കാരിന്‍റെ നോട്ടീസിനെതിരെ ഫേസ്ബുക്ക് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
  • ആപ്പിളിന്‍റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ന് ആരംഭിക്കും.
    ആപ്പിളിന്‍റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍

For All Latest Updates

ABOUT THE AUTHOR

...view details