തിരുവനന്തപുരം:ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിന്‍റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ ആകർഷിച്ചാണെന്നും അല്ലാതെ വരുന്നവരെയും പോകുന്നവരെയും ഉൾപ്പെടുത്തിയല്ലെന്നും കാനം പറഞ്ഞു.
ജോസുമായി അകലം പാലിക്കണം; വരുന്നവരെയും പോകുന്നവരെയും മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കാനം - തിരുവനന്തപുരം
കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണ സാധ്യതയുണ്ടെന്നും അതിനെ ദുർബലപ്പെടുത്തരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
കോടിയേരി മറുപടിയുമായി കാനം
കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണ സാധ്യതയുണ്ടെന്നും അതിനെ ദുർബലപ്പെടുത്തരുതെന്നും ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാടുകളിൽ മാറ്റമില്ലെന്നും കാനം പറഞ്ഞു. വിലപേശുന്ന പാർട്ടിയാണ് അവരുടേത്. ജോസ് കെ മാണി നിലവിലുള്ള സ്ഥാനങ്ങൾ രാജിവച്ച് വന്നാൽ മുന്നണി പ്രവേശനം ആലോചിക്കാമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ അവരുമായി അകലം പാലിക്കുമെന്നും കാനം പറഞ്ഞു. ഇത് സമൂഹിക അകലം പാലിക്കേണ്ട സമയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രൻ പറഞ്ഞു.
Last Updated : Jul 5, 2020, 5:44 PM IST