തിരുവനന്തപുരം: അഗ്നിരക്ഷ വകുപ്പിന്‍റെയും ദുരന്ത നിവാരണ സേനയുടെയും പ്രവർത്തനങ്ങൾക്ക് പുതുതായി വാങ്ങിയ വാഹനങ്ങള്‍ കൈമാറി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. 61 വാഹനങ്ങളാണ് പുതുതായി വാങ്ങിയത്.
രാസ ദുരന്തങ്ങളിലും വൈദ്യുത അപകടങ്ങളിലും, വാതകചോർച്ചകളിലും വാഹനാപകടങ്ങളിലും പ്രവർത്തിക്കാൻ ശേഷിയുള്ള മള്‍ട്ടി ഗ്യാസ് ഡിക്ടേറ്റര്‍, കെമിക്കൽ സ്യൂട്ട്, ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ എന്നിവയോട് കൂടിയ അഡ്വാൻസ് റെസ്ക്യൂ ടെൻഡർ, പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള ഏത് പ്രതികൂല സാഹചര്യത്തിലും ജീവൻ രക്ഷ ഉപകരണങ്ങളും ബോട്ടുകളും, ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ് അംഗങ്ങളെയും വിന്യസിക്കാൻ ശേഷിയുള്ള മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനത്തോടു കൂടിയ ക്രൈസിസ് മാനേജ്മെൻ്റ് വെഹിക്കിൾ എന്നിവയാണ് കൈമാറിയത്.