തിരുവനന്തപുരം : പ്രതീക്ഷകളുടെ പുതുവർഷത്തെ വരവേല്‍ക്കാൻ ലോകം ഒരുങ്ങിയപ്പോൾ അതിന്‍റെ ആവേശത്തിൽ തന്നെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളം ബീച്ചും. വിദേശികളും യുവാക്കളും കുട്ടികളും വൃദ്ധന്മാരും കുടുംബങ്ങളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ബീച്ചിലേക്ക് ഒഴുകി എത്തിയത്. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും ആളുകള്‍ ഇവിടേക്ക് എത്തിയിരുന്നു.
കടല്‍ത്തീരത്തെ പുതുവര്‍ഷപ്പുലരി ; കോവളത്ത് ന്യൂയര്‍ ആഘോഷിക്കാന്‍ ഒഴുകിയെത്തി സന്ദര്‍ശകര്‍ - ഡിജെ പാര്‍ട്ടി
പുതുവത്സരാഘോഷത്തിനായി സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളാണ് തിരുവനന്തപുരത്ത് കോവളം ബീച്ചില്‍ എത്തിയത്. ഇക്കുറി നിയന്ത്രണങ്ങളില്ലാതിരുന്നതിനാല്‍ പുതുവര്‍ഷത്തെ ഏറെ ആഘോഷത്തോടെയാണ് തലസ്ഥാന നഗരി വരവേറ്റത്. പലയിടങ്ങളിലും പട്ടം പറത്തലും ഡിജെ പാര്‍ട്ടിയും നടന്നു.
കൊവിഡ് നിയന്ത്രണങ്ങളൊന്നും ഇല്ലാതെ പട്ടം പറത്തിയും മണലിൽ ചിത്രങ്ങൾ നിർമിച്ചും പുതുവര്‍ഷം ആഘോഷമാക്കുകയായിരുന്നു തലസ്ഥാന നഗരി. തിരുവനന്തപുരത്ത് തന്നെ ഏകദേശം 38 സ്ഥലങ്ങളിൽ ഡിജെ പാർട്ടികളോടെയായിരുന്നു പുതുവര്‍ഷത്തെ സ്വീകരിച്ചത്. ഇതിനുപുറമേ ബൈക്കുകളിലും വാഹനങ്ങളിലും കറങ്ങി നടന്ന് പുതുവത്സരാശംസകൾ കൈമാറിയവരും ഏറെയാണ്.
സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് ഉണ്ടാകുന്നതിനാല്‍ ഇത് തടയാനും ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാനും ബീച്ചിൽ പൊലീസ് സജ്ജമായിരുന്നു. ഏറെ സന്തോഷത്തോടെയും സമാധാനപൂർണമായുമാണ് പുതുവര്‍ഷത്തെ ജനം വരവേറ്റത്.