കേരളം

kerala

ETV Bharat / state

പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

സഗൗരവം എല്‍ഡിഎഫ് എംഎല്‍എമാര്‍, ദൈവനാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും യുഡിഎഫ് എംഎല്‍എമാര്‍. കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് എം.സി ഖമറുദീന്‍

By

Published : Oct 28, 2019, 12:57 PM IST

Updated : Oct 28, 2019, 1:50 PM IST

സത്യപ്രതിജ്ഞ ചെയ്‌ത് പുതിയ എംഎല്‍എമാര്‍

തിരുവനന്തപുരം:നിയമസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് എം.എല്‍.എമാരായ കെ.യു ജനീഷ്കുമാറും, വി.കെ പ്രശാന്തും സഗൗരവം സത്യപ്രത്യജ്ഞ ചെയ്തപ്പോള്‍ യു.ഡി.എഫ് എം.എല്‍.എമാരായ ഷാനിമോള്‍ ഉസ്മാനും എം.സി ഖമറുദീനും അല്ലാഹുവിന്‍റെ നാമത്തിലും ടി.ജെ വിനോദ് ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. എം.സി ഖമറുദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍, ടി.ജെ വിനോദ് എറണാകുളം, എം.സി ഖമറുദീന്‍ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Last Updated : Oct 28, 2019, 1:50 PM IST

ABOUT THE AUTHOR

...view details