തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി (New 43 Medical Seats Allowed For Kerala). ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ (Medical Colleges In Kerala) പിജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.
28 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇത് കൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2 എന്നിങ്ങനെയാണ് കണക്ക്.
പുറമെ ഓര്‍ത്തോപീഡിക്‌സ് 2, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിന്‍ 1, ഫോറന്‍സിക് മെഡിസിന്‍ 1, റെസ്‌പിറേറ്ററി മെഡിസിന്‍ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 1, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്‌സ് 2, ഫോറന്‍സിക് മെഡിസിന്‍ 2, റെസ്‌പിറേറ്ററി മെഡിസിന്‍ 1, എമര്‍ജന്‍സി മെഡിസിന്‍ 2, ഓര്‍ത്തോപീഡിക്‌സ് 2 എന്നിങ്ങനെയുമാണ് പിജി സീറ്റുകള്‍ അനുവദിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.