തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ഡിസ്ചാർജ് മാനദണ്ഡത്തിൽ ഇളവുമായി പുതിയ മാർഗരേഖ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആന്‍റിജൻ പരിശോധന കൂടാതെ ആശുപത്രി വിടാം.
കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡത്തിൽ ഇളവുമായി പുതിയ മാർഗരേഖ - ഡിസ്ചാർജ് മാനദണ്ഡം
ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആന്‍റിജൻ പരിശോധന കൂടാതെ ആശുപത്രി വിടാം
കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡത്തിൽ ഇളവുമായി പുതിയ മാർഗരേഖ
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർ തുടർന്നുളള 17 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ഗുരുതര രോഗികൾക്ക് 14 ആം ദിവസം ആൻ്റിജൻ പരിശോധന നടത്തും. നെഗറ്റീവായി മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ആശുപത്രി വിടാം. പരിശോധന പോസിറ്റീവ് ആയാൽ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം.