സർക്കാരിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ ഇടപെടാൻ പുതിയ ഏജൻസിയെ തേടുന്നു
പി.ആർ.ഡി സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. പി.ആർ.ഡിക്ക് പുറമെയാണ് ദേശീയ ഏജൻസിയെ കണ്ടെത്താനുള്ള നീക്കം.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കാൻ ദേശീയ തലത്തിൽ ഏജൻസികളെ തേടി സർക്കാർ. ഇതിനായി പി.ആർ.ഡി സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിലെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഏജൻസിയെ കണ്ടെത്താനുള്ള നീക്കം. സർക്കാരിന്‍റെ പി.ആർ പരിപാടികൾക്കെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പി.ആർ പ്രവർത്തനങ്ങൾക്ക് പി.ആർ.ഡിക്ക് പുറമെ പുതിയ ഏജൻസിയെ കണ്ടെത്താനുള്ള സർക്കാർ തീരുമാനം.