കേരളം

kerala

ETV Bharat / state

നേമത്ത് നിയമസഭ ആവർത്തിക്കാൻ ബിജെപി: മറികടക്കാൻ എൽ.ഡി.എഫും യു.ഡി.എഫും - ബി.ജെ.പി

2015 ലെ തിരിച്ചടി മറികടക്കാൻ അരയും തലയും മുറുക്കി പോരാട്ടം കടുപ്പിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. രണ്ടു തീരദേശ വാർഡുകൾ ഒഴിച്ചു നിർത്തിയാൽ നേമം മണ്ഡലത്തിലെ 19 വാർഡുകളിൽ 10 എണ്ണവും ബി.ജെ.പിക്ക് ഒപ്പമായിരുന്നു.

nemom local boady election  bjp  ldf  udf  തദ്ദേശ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം  നേമം  എൽ.ഡി.എഫ്  ബി.ജെ.പി  യു.ഡി.എഫ്
നേമത്ത് അഭിമാന പോരാട്ടത്തിന് ബി.ജെ.പി; തിരിച്ചടി മറികടക്കാൻ എൽ.ഡി. എഫും യു.ഡി. എഫും

By

Published : Dec 1, 2020, 7:32 PM IST

Updated : Dec 1, 2020, 8:15 PM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നേമം മേഖല മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്. ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് നിയമസഭയിലേക്ക് അവസരം നൽകിയ മണ്ഡലമാണ് നേമം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷനിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം ഉണ്ടാക്കികൊടുത്ത മേഖല കൂടിയാണ് നേമം. അതേസമയം 2015 ലെ തിരിച്ചടി മറികടക്കാൻ അരയും തലയും മുറുക്കി പോരാട്ടം കടുപ്പിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. രണ്ടു തീരദേശ വാർഡുകൾ ഒഴിച്ചു നിർത്തിയാൽ നേമം മണ്ഡലത്തിലെ 19 വാർഡുകളിൽ 10 എണ്ണവും ബി.ജെ.പിക്ക് ഒപ്പമായിരുന്നു. 2010 ല്‍ ഒറ്റ വാർഡ് മാത്രമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.

നേമത്ത് നിയമസഭ ആവർത്തിക്കാൻ ബിജെപി: മറികടക്കാൻ എൽ.ഡി.എഫും യു.ഡി.എഫും

ഇത്തവണ വനിതാ വാർഡായ നേമത്ത് യുവ നിരയെയാണ് മൂന്ന് മുന്നണികളും രംഗത്ത് ഇറക്കിയിരിക്കുന്നത്. വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഷീബ. വിജയിച്ചാൽ സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ഷീബ പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ അശ്വതി പ്രസാദ് ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടു റൗണ്ട് പൂർത്തിയാക്കി കഴിഞ്ഞു. അനുകൂലമായ പ്രതികരണമാണ് മണ്ഡലത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് അശ്വതി പറയുന്നു. അതേസമയം വിജയത്തിൽ കുറഞ്ഞത് ഒന്നും നേമം വാർഡിൽ ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. ഇക്കുറി തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി മേയർ ആയിരിക്കും എന്നാണ് ബി.ജെപി സ്ഥാനാർഥി ദീപികയുടെ പ്രതികരണം. മാലിന്യ പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ വികസനവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകും. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നതിൽ തർക്കമില്ല.

Last Updated : Dec 1, 2020, 8:15 PM IST

ABOUT THE AUTHOR

...view details