കേരളം

kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ

By

Published : Jun 1, 2021, 1:53 PM IST

കേസില്‍ പ്രതികളായ എസ്‌ഐ കെ സാബു ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി

നെടുങ്കണ്ടം കസ്റ്റഡി മരണം അപ്പ്ഡേറ്റ്  പൊലീസുകാരെ പിരിച്ചുവിടും വാര്‍ത്ത  nedunkandam custody death update  police will be dismissed news
രാജ്‌കുമാര്‍

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത് ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മിഷന്‍. ഇതു സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. 2019 ജൂണിലാണ് 49 കാരനായ രാജ്‌കുമാറിനെ നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.സാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് റിമാന്‍ഡിലിരിക്കെയാണ് രാജ്‌കുമാര്‍ മരിച്ചത്. കസ്റ്റഡിയിലിരിക്കെ സാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു വരികയാണ്.

കേസിലെ ഒന്നാം പ്രതി എസ്.ഐ. കെ. സാബു, എ.എസ്.ഐ റോയ്, സ്‌റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, സി.പി.ഒ ജിതിന്‍, സി.പി.ഒ റെജിമോന്‍, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരായ ഗീതു ഗോപിനാഥ്, സന്തോഷ്, ടി.അമ്പിളി, അഞ്ജു, രജനി എന്നിവര്‍ക്കെതിര കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

also read: കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

രാജ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിക്കാന്‍ വിസമ്മതിച്ച നെടുങ്കണ്ടം, പൂരുമേട് താലൂക്ക് ആശുപത്രികളിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം. രാജ്‌കുമാറിന്‍റെ ഭാര്യ, മാതാവ്, മകന്‍ എന്നിവര്‍ക്ക് 45 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മിഷന്‍റെ ശുപാര്‍ശകള്‍ ഈ വര്‍ഷം ഫെബ്രുവരി 15ന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details