തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ഉണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷനോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയെ ലഭിക്കാനുള്ള സാധ്യതകൾ കുറവായതിനാലാണ് റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എസ്പിക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം - ജുഡീഷ്യൽ അന്വേഷണം
നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം
എന്നാല്‍ കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി അറിയിക്കാമെന്നും ബെഹ്റ പറഞ്ഞു.
Last Updated : Jul 5, 2019, 10:41 PM IST