കേരളം

kerala

ETV Bharat / state

നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കെട്ടിട നിര്‍മാണത്തിനായി കുഴി വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്

By

Published : Jul 13, 2022, 3:17 PM IST

Updated : Jul 13, 2022, 6:12 PM IST

Thiruvananthapuram land slide two death  land slide in Thiruvananthapuram  Thiruvananthapuram todays news  നെടുമങ്ങാട് മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  നെടുമങ്ങാട് മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു  നെടുമങ്ങാട് മണ്ണിടിഞ്ഞുവീണ് മരണം
നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. ഊരൂട്ടമ്പലം കിളിക്കോട്ടുകോണം സ്വദേശി വിനിൽ കുമാർ (32), എരുമുള്ളൂർ സ്വദേശി ഷിബു (49) എന്നിവരാണ് മരിച്ചത്. കരകുളം കെല്‍ട്രോണ്‍ ജംഗ്‌ഷനിലാണ് സംഭവം. ആശുപത്രി കെട്ടിട നിര്‍മാണത്തിനായി കുഴി വെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണ് ഇരുവര്‍ക്കും ദാരുണാന്ത്യം സംഭവിച്ചത്.

നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത ഭാഗത്തെ മണ്ണ് നീക്കുന്നതിനിടെ ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്കാണ് അപകടം. വിനിൽ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്കും ഷിബുവിനെ പേരൂർക്കട ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Last Updated : Jul 13, 2022, 6:12 PM IST

ABOUT THE AUTHOR

...view details