തിരുവനന്തപുരം: 'മരങ്ങൾ മനുഷ്യന്‍റെ നിലനിൽപ്പിന് ആധാരം' എന്ന സന്ദേശം ഉയർത്തി നെടുമങ്ങാട് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സണ്‍ സിഎസ് ശ്രീജ വൃക്ഷത്തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു - Nedumangad Municipality
വൻതോതിൽ മരങ്ങൾ നശിപ്പിക്കപ്പെടുന്ന ഈ കാലത്ത് പുതു തലമുറയ്ക്കായി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് നാടിന് ഏറെ ഗുണകരമാണെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച കൃഷി ഓഫീസർ സജി പറഞ്ഞു.
Also Read:പരിസ്ഥിതിയ്ക്കും മനുഷ്യനും തണലായി മാറിയ 'ചേര്‍ത്തല ഗാന്ധി'
വൻതോതിൽ മരങ്ങൾ നശിപ്പിക്കപ്പെടുന്ന ഈ കാലത്ത് പുതു തലമുറയ്ക്കായി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് നാടിന് ഏറെ ഗുണകരമാണെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച കൃഷി ഓഫീസർ സജി പറഞ്ഞു. വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കൗൺസിലർമാരായ സതീശൻ, എംഎസ് ബിനു നഗരസഭാ സെക്രട്ടറി ഷെറി എന്നിവരും തുടങ്ങിയവർ പങ്കെടുത്തു.