കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎ മാര്‍ച്ച് - സെക്രട്ടറിയേറ്റിലേക്ക്

പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാണ് എന്‍ഡിഎയുടെ പ്രകടനം ആരംഭിച്ചത്

സെക്രട്ടറിയേറ്റിലേക്ക് എന്‍ഡിഎ മാര്‍ച്ച്

By

Published : Jul 26, 2019, 10:17 PM IST

തിരുവനന്തപുരം:സര്‍വകലാശാല പരീക്ഷ ക്രമക്കേടും പി എസ് സി പരീക്ഷ തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മുന്നണി സംവിധാനത്തിലെ ആദ്യപ്രതിഷേധ പ്രകടനമാണ് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡിഎ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതാക്കളായ പിസി തോമസ്, പിസി ജോര്‍ജ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുന്നണി നേതാക്കളുടെ ഒരുമിച്ചുള്ള സംഗമ വേദികൂടിയായി സെക്രട്ടേറിയറ്റ് മാര്‍ച്ച്.

സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ശ്രീധരന്‍ പിള്ള നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കത്തി കൊണ്ട് കുത്താന്‍ ട്രെയിനിംഗ് നല്‍കിയവരാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലിരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഒരേ കള്ളനാണയത്തിന്‍റെ രണ്ട് മുഖങ്ങളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎ മാര്‍ച്ച്

ABOUT THE AUTHOR

...view details