തിരുവനന്തപുരം:നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം (Nagaland Woman Sexually Assaulted). തിരുവനന്തപുരം തുമ്പയിലാണ് (Thumpa Nagaland Woman Sexually Assaulted) സംഭവം. പ്രതിയായ മേനംകുളം സ്വദേശി അനീഷിനെ (26) പൊലീസ് പിടികൂടി.
ഇന്നലെ (ഓഗസ്റ്റ് 20) രാത്രിയില്‍ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയാണ് പ്രതി യുവതിയോട് മോശമായി പെരുമാറിയത്. നിലവില്‍ സംഭവത്തില്‍ പ്രതിയായ അനീഷ് തുമ്പ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസുകളില്‍ രണ്ട്പൊലീസുകാരെഅറസ്റ്റ് ചെയ്‌തു.കോന്നി പൊലീസ് സ്‌റ്റേഷന്‍ സിപിഒ ഷെമീര്‍ (39), ഇടുക്കി കാഞ്ചിയാര്‍ സ്വദേശി എഎസ് സതീഷ് (39) എന്നിവരെ അടൂർ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരു കേസുകള്‍ക്കും ആസ്‌പദമായ സംഭവം.
സംഭവം നടന്ന ദിവസം കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 11 മണിയോടെ പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വച്ചായിരുന്നു സതീഷ് യാത്രക്കാരിയെ അക്രമിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പരാതിയെ തുടര്‍ന്നായിരുന്നു ബസ് പിന്നീട് സ്റ്റേഷനിലേക്ക് എത്തിച്ചത്. തുടര്‍ന്ന്, ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇക്കണോമിക്‌സ് ഒഫന്‍സ് വിങ് ഐജിയുടെ കാര്യാലയത്തില്‍ ജോലി ചെയ്‌തിരുന്ന ആളാണ് സതീഷ്. നിലവില്‍ ഇയാള്‍ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി (ട്രെയിനിങ്) ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന ആളായിരുന്നു.