തിരുവനന്തപുരം:ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായി നാദിറ പ്രവേശനം നേടുമ്പോൾ 150 വർഷത്തിലേറെ പഴക്കമുള്ള യൂണിവേഴ്‌സിറ്റി കോളജിൽ പുതിയ ഒരു ചരിത്രം കൂടി കുറിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമല്ല സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർഥി ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നത്. എ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് നാദിറ.
യൂണിവേഴ്‌സിറ്റി കോളജിൽ ചരിത്രം കുറിച്ച് നാദിറ - ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും പഠനത്തിനായി യൂണിവേഴ്‌സിറ്റി കോളജിലെത്തുന്ന ആദ്യ വിദ്യാർഥിയായി മാറുകയാണ് നാദിറ
നാദിറ
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ രാഷ്ടീയത്തിൽ മാറ്റം വരുത്തി സർഗാത്മകമായ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ആഗ്രഹവുമായാണ് കലാലയ മുറ്റത്ത് എത്തുന്നതെന്ന് നാദിറ പറഞ്ഞു. എസ് എഫ് ഐയുമായി സൗഹാർദപരമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. എ ജെ കോളജിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി പൂർത്തിയാക്കിയാണ് നാദിറ യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. കോളജിലെത്തിയ നാദിറക്ക് എ ഐ എസ് എഫ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Last Updated : Jul 29, 2019, 4:22 PM IST