തിരുവനന്തപുരം: സിപിഎം- ബിജെപി രഹസ്യ ബന്ധത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍.ബാലശങ്കറിന്‍റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ പറഞ്ഞ കാര്യം പറയാന്‍ ബാലശങ്കര്‍ വൈകിപ്പോയെന്നേയുള്ളൂ. കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉന്നയിച്ച ആരോപണത്തില്‍ നിന്ന് തനിക്ക് ഇതുവരെ പുറകോട്ടു പോകേണ്ടി വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം- ബിജെപി രഹസ്യ ബന്ധം; തന്‍റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - My allegations proved true
സിപിഎം- ബിജെപി രഹസ്യ ബാന്ധവത്തെപ്പറ്റിയുള്ള തന്‍റെ ആരോപണങ്ങളിൽ നിന്ന് താൻ പിറകോട്ട് പോയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
കോണ്‍ഗ്രസ് ഏതെങ്കിലും കാലത്ത് ഹിന്ദു തീവ്രവാദവുമായി സമരസപ്പെട്ടോയെന്ന് തെളിയിക്കാന്‍ പിണറായി വിജയനെയും വിജയരാഘവനെയും വെല്ലു വിളിക്കുന്നു. 1970ല്‍ ജനസംഘത്തിന്‍റെ പിന്തുണയോടെയാണ് പിണറായി വിജയന്‍ കൂത്തുപറമ്പില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. അന്ന് പാലക്കാട് സിപിഎം സ്ഥാനാര്‍ഥിയായ ടി.ശിവദാസമേനോന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷാല്‍ എല്‍.കെ.അദ്വാനി എത്തിയപ്പോള്‍ പ്രസംഗം പരരിഭാഷപ്പെടുത്തിയത് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ.രാജഗോപാല്‍ ആയിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇ.ടി.വി ഭാരതിനോടു പറഞ്ഞു.