തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ(Pinarayi Vijayan) മകള്‍ വീണ വിജയനെതിരായ(Veena Vijayan) ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആവര്‍ത്തിച്ച് സിപിഎം(Cpim) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). വീണ വിജയന്‍ എല്ലാ നികുതിയും അടച്ചിട്ടുണ്ട്. നേതാക്കളുടെ മക്കളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി അക്കൗണ്ടില്‍ വേണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി (Karuvannur Bank Scam) ബന്ധപ്പെട്ട് എ സി മൊയ്‌തീനെ(A C Moideen) സംശയ നിഴലില്‍ നിര്‍ത്താനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്(Enforcement Directorate) ശ്രമിക്കുന്നത്. രാഷ്‌ട്രീയ പ്രേരിതമായാണ് മൊയ്‌തീനെതിരെ ഇഡി പ്രസ്‌താവനകള്‍ പുറത്തിറക്കുന്നത്. ചോദ്യം ചെയ്യുക പോലും ചെയ്യാതെ മൊയ്‌തീന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തിയത് പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ്.
ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്‌ട്രീയത്തിന്‍റെ മുനയൊടിക്കലിന്‍റെ ഭാഗമായ നീക്കത്തിന്‍റെ ഭാഗമാണ് ഈ നടപടികളെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിപിഎമ്മിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമെതിരെ ആരോപണമുന്നയിച്ച മാത്യു കുഴല്‍നാടനെതിരെ ഏഴ് ചോദ്യങ്ങളും എം വി ഗോവിന്ദന്‍ ഉന്നയിച്ചു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതിലെ വന്‍തോതിലുളള നികുതി വെട്ടിപ്പ്, നിയമം ലംഘിച്ചു റിസോര്‍ട്ട് നടത്തി, വ്യവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയ ശേഷം ഗസ്‌റ്റ് ഹൗസെന്ന് പ്രചാരണം നടത്തി, നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് മൂടി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, അഭിഭാഷക ജോലിക്കിടെ നിയമവിരുദ്ധമായി ബിസിനസ് നടത്തി, വിദേശത്ത് നിന്ന് വരുമാനമുണ്ടാക്കിയതിലെ നിയമലംഘനം തുടങ്ങി ഏഴ് ചോദ്യങ്ങള്‍ക്കാണ് എം വി ഗോവിന്ദന്‍ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.