തിരുവനന്തപുരം:പൊഴിയൂർ ചുരക്കുഴിയിൽ കൊലക്കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊഴിയൂർ ചൂരക്കുഴി സ്വദേശി ഷാജിയാണ് പുലർച്ചെ വീടിനു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ - suicide
കഴിഞ്ഞ ഏപ്രിൽ 15നായിരുന്നു മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിൽ ഭാര്യ മീനയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാൾ പാറശാല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കഴിഞ്ഞ ഏപ്രിൽ 15നായിരുന്നു ഭാര്യ മീനയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. പൊഴിയൂർ പൊലീസ് ചാർജ്ഷീറ്റ് നൽകിയ കേസിൽ ഒരാഴ്‌ച മുമ്പാണ് ഷാജി ജാമ്യത്തിൽ ഇറങ്ങിയത്. മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിലായിരുന്നു ഷാജി മീനയെ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാൾ പാറശാല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ പൊഴിയൂർ പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.
ALSO READ:നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെയ്യാറ്റിൻകരയിൽ പിടിയിൽ