തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന് കെ. മുരളീധരന്‍. മുഖ്യമന്ത്രി ന്യൂനപക്ഷത്തിന് വേണ്ടി സംസാരിക്കുകയും ബെഹ്‌റ മോദിക്കു വേണ്ടി നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. എൽഡിഎഫിനെ എതിർക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ കക്ഷി എന്ന് പറയുന്നത് തെറ്റാണ്. അവരുടെ വോട്ട് വാങ്ങാത്തവരില്ല.
സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സംശയമെന്ന് കെ. മുരളീധരന്‍ - പൗരത്വ ഭേദഗതി നിയമം
എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതിയാണ് പിണറായിയും ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ എംപി.
എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതിയാണ് പിണറായിയും ചെയ്യുന്നത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്‌ത വിദ്യാര്‍ഥിനിയെ എതിരഭിപ്രായം പറഞ്ഞതിന് കൂവിയോടിക്കുകയാണ് സിപിഎമ്മുകാര്‍ ചെയ്‌തതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്രം ആലോചിച്ചാല്‍ യുഡിഎഫ് എതിര്‍ക്കും. മോദിയുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ല.
ഒന്നര വര്‍ഷം കഴിഞ്ഞ് ജനകീയ വിചാരണയിലൂടെ പിണറായി സര്‍ക്കാരിനെ പുറത്തിറക്കാന്‍ യുഡിഎഫിന് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ച് മനുഷ്യ ചങ്ങല സംഘടിപ്പിക്കാമെന്ന് പറഞ്ഞാല്‍ ആലോചിക്കാമായിരുന്നു. ഇടതു മുന്നണി തീരുമാനിച്ച സമരത്തില്‍ യോജിക്കണമെന്ന് പറഞ്ഞാല്‍ അതില്‍ ചേരേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.