തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിൻ്റെ ഭാഗമായുള്ള രണ്ടാം ജപം നാളെ സമാപിക്കും. നാളെ രാത്രി എട്ട് മണിക്ക് കമല വാഹനത്തില്‍ പൊന്നും ശീവേലിയും നടക്കും. കിഴക്കേ ശീവേലിപുരയിലാണ് ശീവേലി ചടങ്ങുകള്‍ ആരംഭിക്കുക. സ്വര്‍ണ്ണ നിര്‍മിതമായ കമല വാഹനത്തില്‍ ശ്രീപത്‌മനാഭസ്വാമിയേയും വെള്ളി വാഹനത്തില്‍ നരസിംഹമൂര്‍ത്തിയേയും എഴുന്നള്ളിക്കും. പടിഞ്ഞാറെ നടയില്‍ ശീവേലി എത്തുമ്പോള്‍ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും എഴുന്നള്ളിപ്പിൻ്റെ ഭാഗമാകും.
മുറജപത്തിൻ്റെ രണ്ടാം ജപം നാളെ സമാപിക്കും
ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തോട് അനുബന്ധിച്ച് 55 ദിവസം നീണ്ടു നിൽക്കുന്ന കലാമേളയാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്
മുറജപത്തിൻ്റെ രണ്ടാം ജപം നാളെ സമാപിക്കും
ആദ്യ പ്രദക്ഷിണത്തില്‍ പ്രത്യേക പൂജയും ദീപാരാധനയും നടത്തും. പടിഞ്ഞാറെ നടയിലാണ് പ്രത്യേക പൂജ നടക്കുക. ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ ഉടവാളുമായി ശീവേലിക്ക് അകമ്പടി സേവിക്കും. മൂന്ന് പ്രദക്ഷിണത്തോടെയാണ് ശീവേലി സമാപിക്കുക. മുറജപത്തോട് അനുബന്ധിച്ചുള്ള മൂന്നാം ജപം ശനിയാഴ്ച ആരംഭിക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ജപം സമാപിക്കുക. ജനുവരി 15നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം നടക്കുക.