തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. ഉത്തരവ് ഇറക്കുന്നതിന് മുന്നോടിയായി ഒന്നാം തിയ്യതി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ വാദം തള്ളി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.
മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഈ യോഗത്തിന്‍റെ മിനുട്‌സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ മറുപടിയില്‍, യോഗം നടന്നെന്നും മിനുട്‌സ് കണ്ടെന്നും പറഞ്ഞതില്‍ ശശീന്ദ്രന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
മന്ത്രിമാരുടെ വ്യത്യസ്‌ത നിലപാടിനെതിരെ പ്രതിപക്ഷം