തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യവും ദുരഭിമാനവും വെടിഞ്ഞ് ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശതകോടീശ്വരൻമാരുമായി മുഖ്യമന്ത്രിക്ക് ചർച്ച നടത്താൻ സമയം ഉണ്ട്. എന്നാൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സമയമില്ല. ഇത് പൊതു സമൂഹം അംഗീകരിക്കില്ല. ഗവൺമെൻ്റിൻ്റെ ആയുസ് അവസാനിക്കുകയാണ്. ഈ വിലപ്പെട്ട സമയത്ത് സർക്കാർ ഉദ്യോഗാർഥികൾക്ക് അനുകൂല നടപടി സ്വീകരിക്കണണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന് മുല്ലപ്പള്ളി
ശതകോടീശ്വരൻമാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിക്ക് സമയം ഉണ്ട്. എന്നാൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സമയമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്
മുഖ്യമന്ത്രി ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന് മുല്ലപ്പള്ളി
ഉദ്യോഗാർഥികളുടെ സമരത്തെ സിപിഎം നേതാക്കളും മന്ത്രിമാരും അവഹേളിക്കുകയാണ്. നിയമനം നൽകാനുള്ള യോഗ്യത സിപിഎം നേതാക്കളുടെ ബന്ധുവാകണം എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. ആവശ്യമായി വന്നാൽ ഉദ്യോഗാർഥികൾക്കായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം കെപിസിസി ഏറ്റെടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Last Updated : Feb 17, 2021, 4:43 PM IST