തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് തോൽവിയിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടിയപ്പോൾ ആരും പൂച്ചെണ്ട് നൽകിയില്ല. വിജയത്തിന്‍റെ പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പരാജയം അനാഥമാണ്. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾക്കറിയാം. നേതൃത്വം മാറണമെന്ന് സുധാകരൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മക വിമർശനം ആണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ - കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടിയപ്പോൾ ആരും പൂച്ചെണ്ട് നൽകിയില്ല. വിജയത്തിന്‍റെ പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പരാജയം അനാഥമാണ്.
ജനുവരി 6,7 തീയതികളിൽ തോൽവി സംബന്ധിച്ച ചർച്ചകൾക്കായി പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചേരും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്ക് പുറമേ എംഎൽഎമാർ, എം.പിമാർ, ഡി സി സി പ്രസിഡന്‍റുമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. നാളെ കെപിസിസി ജില്ലാ ചുമതലയുള്ള സെക്രട്ടറിമാരുടെയും യോഗം ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചു. എൽ.ഡി. എഫും ബി.ജെപിയും തെരഞ്ഞെടുപ്പിൽ പണമൊഴുക്കി . പരമ്പരാഗത വോട്ടുകൾ പലയിടങ്ങളിലും ചോർന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ വസ്‌തുനിഷ്‌ഠമായ പരിശോധന ഉണ്ടാകുമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
TAGGED:
തെരഞ്ഞെടുപ്പ് തോൽവി