കേരളം

kerala

ETV Bharat / state

ഓർഡിനൻസ്: കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

സർക്കാരിൻ്റെ ധൂർത്തും ധാരാളിത്തവും തുടരുമ്പോഴാണ് ജീവനക്കാരുടെ വയറ്റത്തടിക്കാൻ ഓർഡിനൻസ് ഇറക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സാലറി കട്ടിൽ  തീരുമാനം  വെല്ലുവിളി  മുല്ലപ്പള്ളി  ധൂർത്തും ധാരാളിത്തവും  വയറ്റത്തടി  ആഢംബരം  mullappally  cut orfinense  ordinance  salary
സാലറി കട്ടിൽ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനം കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

By

Published : Apr 29, 2020, 2:28 PM IST

തിരുവനന്തപുരം: സാലറി കട്ടിൽ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനം കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാർ നീക്കം അംഗീകരിക്കാനാവില്ല. സർക്കാരിൻ്റെ ധൂർത്തും ധാരാളിത്തവും തുടരുമ്പോഴാണ് ജീവനക്കാരുടെ വയറ്റത്തടിക്കാൻ ഓർഡിനൻസ് ഇറക്കുന്നത്. ഇത് കാട്ടുനീതിയാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂർത്തും ആഢംബരവും കുറച്ച് മാതൃക കാണിക്കുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ABOUT THE AUTHOR

...view details