തിരുവനന്തപുരം:കെ.ടി ജലീലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയതിൽ സംശയം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രവേഗം ക്ലീൻ ചിറ്റ് നൽകിയത് അവിശ്വസനീയമാണ്. ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ കുറിച്ച് അന്വേഷിക്കണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ശക്തമാണ്. അന്വേഷണ ഏജൻസിയെ ആരോ പിന്നിൽ നിന്ന് വലിക്കുന്നുണ്ടെന്ന് താൻ ആവർത്തിക്കുന്നതിന് കാരണം അതാണ്. ജലീൽ എങ്ങനെയാണ് കോൺസുലേറ്റുമായി നേരിട്ടു ബന്ധപ്പെട്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വിശദീകരിക്കണം. സ്വർണക്കടത്ത് പ്രതികളെ തുടരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇക്കാര്യം സർക്കാർ വിശദീകരിക്കണം.
കെ.ടി ജലീലിന് ഇഡി ക്ലീൻ ചിറ്റ് നൽകിയതിൽ സംശയം: മുല്ലപ്പള്ളി രാമചന്ദ്രൻ - clean chit KT Jaleel
കെ.ടി ജലീലിന് ഇഡി ക്ലീൻ ചിറ്റ് നൽകിയതിൽ സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.ടി ജലീലിന് ഇഡി ക്ലീൻ ചിറ്റ് നൽകിയതിൽ സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ച നടപടിയിൽ കെപിസിസി പ്രസിഡന്‍റ് പ്രതിഷേധമറിയിച്ചു. സർ സി പിയുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് മുഖ്യമന്ത്രി ഓർക്കണം. മുഖ്യമന്ത്രിയുടെ അന്ത്യവും വിഭിന്നമായിരിക്കില്ല. എകെജി സെന്‍റർ കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകാരുടെയും കോൾ സെന്‍റർ ആയി മാറിയതായും മുല്ലപ്പള്ളി ആരോപിച്ചു.
Last Updated : Sep 15, 2020, 3:13 PM IST