വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - electricity charge
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ബജറ്റില്‍ നരേന്ദ്ര മോദി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുള്ള ഷോക്കടിപ്പിക്കല്‍. മഹാപ്രളയത്തില്‍ നിന്നും ഭൂരിപക്ഷം ജനങ്ങളും കരകയറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.