കേരളം

kerala

ETV Bharat / state

ഇരട്ടകൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം വീണു കിട്ടിയ അവസരമായാണ് സി.പി.എം വിനിയോഗിക്കുന്നതെന്ന് കോൺഗ്രസ് വിമർശനം. മരണത്തെ സി.പി.എം ആഘോഷിക്കുകയാണെന്നും കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

mullappalli  venjaramoodu  murder  ഇരട്ടകൊലപാതകം  കോൺഗ്രസ്  മുല്ലപ്പള്ളി രാമചന്ദ്രൻ  വെഞ്ഞാറമൂട് ഇരട്ടകൊലപാതകം  സി.പി.എം
ഇരട്ടകൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Sep 1, 2020, 12:46 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുസംബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ റിപ്പോർട്ട് ലഭിച്ചതായും കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രണ്ട് മരണത്തെയും വീണു കിട്ടിയ അവസരമായാണ് സി.പി.എം വിനിയോഗിക്കുന്നതെന്നും മുല്ലപ്പള്ളി വിമർശിച്ചു. മരണത്തെ സി.പി.എം ആഘോഷിക്കുകയാണെന്നും കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഇരട്ടകൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം വെഞ്ഞാറമ്മൂട് കൊലപാതകത്തിൻ്റെ പേരിൽ സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയാണെന്നും അക്രമങ്ങളെ നിയന്ത്രിക്കാൻ പൊലീസ് തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രണ്ട് അക്രമി സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് വെഞ്ഞാറമൂടിൽ ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സംഭവം ദുഃഖകരമാണ് എന്നും ഇതിൻ്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details