തിരുവനന്തപുരം :സംസ്ഥാനത്തെ നിലവിലെ സ്ഥിതി കണക്കിലെടുത്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആഗസ്റ്റ് 10 വരെ 137.5 അടിയാണ് റൂള്‍ കര്‍വ് പ്രകാരമുള്ള സംഭരണ ശേഷി. 137.5 അടിക്കുമുകളില്‍ ജലം ഉയര്‍ന്നാല്‍ മാത്രമേ സ്പില്‍വേയിലൂടെ ജലം ഒഴുക്കേണ്ട സാഹചര്യമുദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 134.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട്ടിലും മഴയായതിനാല്‍ അവര്‍ ജലമെടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.