തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി കൊണ്ടുളള ഉത്തരവ് റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് പി.സി.പി.എഫ് ബെന്നിച്ചന്‍ തോമസ് തമിഴിനാടിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. നവംബര്‍ അഞ്ചിനാണ് ഉത്തരവിറക്കിയത്.
കൂടുതല്‍ വായനക്ക്:മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം