.
പെരിയ ഇരട്ടക്കൊലപാതകം: നീതിപൂർവമായ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - സിപിഎം
അതേസമയം കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
പെരിയ ഇരട്ടക്കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ ആയതുകൊണ്ടുമാത്രം അന്വേഷണത്തിൽ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നീതിപൂർവവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം കേസിൽ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവര്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവധിച്ചു.