തിരുവനന്തപുരം: പൊലീസിന്‍റെ കൈയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊല്ലും സിപിഎമ്മിന്‍റെ കൈയ്യിൽ കിട്ടിയാൽ വെട്ടിക്കൊല്ലും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നെടുങ്കണ്ടത്ത് സംഭവിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. നെടുങ്കണ്ടത്തേത് ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിൽ എല്ലാ രംഗത്തും അക്രമം മാത്രമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി.
പൊലീസ് ഉരുട്ടിക്കൊല്ലും, സിപിഎം വെട്ടിക്കൊല്ലും; പരിഹാസവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - Mullapally
ഒരു കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നെടുങ്കണ്ടത്ത് സംഭവിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
പൊലീസിന്‍റെ കൈയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊല്ലും, സിപിഎമ്മിന്‍റെ കൈയ്യിൽ കിട്ടിയാൽ വെട്ടിക്കൊല്ലും
കോൺഗ്രസിന് സംഭവിച്ച കൈപ്പിഴയാണ് ആലപ്പുഴയിലെ തോൽവിക്ക് കാരണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തോൽവിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഇതാണ് മനസ്സിലായത്. തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
Last Updated : Jun 30, 2019, 3:08 PM IST