തിരുവനന്തപുരം: ഖുർആന്‍റെ പേരിലുള്ള വിവാദത്തിലൂടെ സിപിഎമ്മിന്‍റെ കപട മതേതരത്വം പുറത്തു വരികയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പുകളിൽ വർഗീയ കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി. സമാനമായി ഖുറാനെയും മുഖ്യമന്ത്രി ഉപയോഗിക്കുകയാണ്. ശബരിമല വിഷയം സങ്കീർണമാക്കിയത് മുഖ്യമന്ത്രിയുടെ ഈ നിലപാടാണ്. നിരന്തരം വർഗീയതയെ വാരി പുണരുന്ന പാർട്ടിയാണ് സിപിഎം. രാഷ്ട്രീയ നേട്ടത്തിനായി വിശുദ്ധ ഖുർആനെ ദുരുപയോഗം ചെയ്യരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഖുർആന്‍റെ പേരിലുള്ള വിവാദത്തിലൂടെ സിപിഎമ്മിന്‍റെ കപട മതേതരത്വം പുറത്തായി: മുല്ലപ്പളളി - cm's quran stand
തെരഞ്ഞെടുപ്പുകളിൽ വർഗീയ കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി. സമാനമായി ഖുറാനെയും മുഖ്യമന്ത്രി ഉപയോഗിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ലൈഫ് മിഷനിൽ എന്താണ് ഒളിച്ചുവയ്ക്കാൻ ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലാതെ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്. സ്വർണക്കടത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ട്. യുഎഇയുമായുള്ള ബന്ധം പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ മര്യാദ കാണിക്കണം. ഈന്തപ്പഴം കൊണ്ടുവന്നതിലെ ദുരൂഹതയും പരിശോധിക്കണം. ഇവയെല്ലാം റോ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി. ജലീൽ നിരന്തരം തെറ്റ് ചെയ്യുകയാണ്. മന്ത്രിക്കെതിരെ നടത്തുന്ന സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. വിദ്യാർഥികളടക്കം നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം അസഹനീയമായി തുടങ്ങി. സ്വന്തക്കാരെ ന്യായീകരിക്കാൻ ആണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. അതുകൊണ്ടുതന്നെ വാർത്താസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.