തിരുവനന്തപുരം: സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രചാരണത്തില്‍ പാളിച്ച ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് കെപിസിസി അവലോകന യോഗം ചേർന്നു. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകള്‍ വാസ്നിക്, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തില്‍ തിരുവനന്തപുരത്തെ പ്രചാരണ പരിപാടികള്‍ വിലയിരുത്താന്‍ എ.ഐ.സി.സി നിയമിച്ച പ്രത്യേക പ്രതിനിധി നാനാ പഠോലയും പങ്കെടുത്തു.
പ്രചാരണം പാളുന്നു; അവലോകന യോഗവുമായി കോൺഗ്രസ് - കെപിസിസി
എല്ലാ മണ്ഡലങ്ങളിലെയും പ്രചാരണ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്.
എല്ലാ മണ്ഡലങ്ങളിലെയും പ്രചാരണ പ്രവർത്തന കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞടുപ്പ് പ്രവർത്തനത്തിൽ അലസതയില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കും. ശശി തരൂരിന് മണ്ഡലത്തിലെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയുണ്ട്. പൂര്‍ണ്ണ വിജയപ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളതെന്നും യോഗത്തിന് മുന്നോടിയായി മുകള്‍ വാസ്നിക് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം മണ്ഡലം കോണ്‍ഗ്രസിന്‍റെ അഭിമാന മണ്ഡലമായതിനാലാണ് ഒരാളെ കൂടി അധികം നിരീക്ഷണത്തിന് വെച്ചതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ശശി തരൂരിന്‍റെ പ്രചാരണത്തില്‍ ഒരു വിഭാഗം നേതാക്കള്‍ സഹരിക്കുന്നില്ലെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുന്നെന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.