കേരളം

kerala

ETV Bharat / state

എംടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കുറ്റിക്കാട്ടിൽ - dead body

മരിച്ചത് വടകര സ്വദേശി ശ്യാന്‍ പത്മനാഭന്‍. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റികാട്ടിൽ കണ്ടെത്തി

By

Published : Jul 16, 2019, 2:40 AM IST

Updated : Jul 16, 2019, 6:40 AM IST

തിരുവനന്തപുരം: കാണാതായ എംടെക് വിദ്യാർഥിയുടെ മൃതദേഹം കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി. ക്യാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിൽ പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് വടകര പുത്തൂർ വരതയിൽ ശ്യാന്‍ പത്മനാഭനാണ് (27) മരിച്ചത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ എംടെക് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളജ് സെക്യൂരിറ്റി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

എംടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റിക്കാട്ടിൽ

ഏഴുദിവസം മുമ്പ് ശ്യാനിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ലൈബ്രററിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. തുടര്‍ന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാര്യവട്ടം ക്യാമ്പസ് പരിസരത്താണ് സിഗ്നൽ കാണിച്ചത്. തുടർന്ന് ക്യാമ്പസിനുള്ളിൽ പൊലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയെങ്കിലും ശ്യാനിനെ കണ്ടെത്താനായിരുന്നില്ല.

മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബാഗിനുള്ളിൽ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൂന്ന് വർഷമായി മാനസിക പിരിമുറുക്കത്തിലാണെന്നും ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ശ്യാന്‍ ഏറെക്കാലമായി മാനസിക പിരിമുറുക്കത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഫോറൻസിക്ക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Last Updated : Jul 16, 2019, 6:40 AM IST

ABOUT THE AUTHOR

...view details